‘അവസാനം എന്നത് തുടക്കം മാത്രമാണ്’ ലൂസിഫറിന്റെ പോസ്റ്ററില്‍ രണ്ടാം ഭാഗത്തിന്റെ സൂചനയുണ്ടോ?

0
15

നൂറു കോടി ക്ലബില്‍ ഇടംപിടിച്ച
ലൂസിഫറിന്റെ സംവിധായകന്‍ പൃഥ്വിരാജ് പുറത്തുവിട്ട കാരക്ടര്‍ പോസ്റ്റര്‍ ആരാധകരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രതീക്ഷയുണര്‍ത്തുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വിട്ടത്.

‘അവസാനം എന്നത് തുടക്കം മാത്രമാണ്’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഇത് ചിത്രത്തിന് രണ്ടാം ഭാഗം വരും എന്ന സൂചനയാണ് നല്‍കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പല കാര്യങ്ങളിലും ചോദ്യങ്ങള്‍ ബാക്കിയാക്കി ചിത്രം അവസാനിപ്പിച്ചത് രണ്ടാം ഭാഗം ഒരുക്കുന്നതിന് വേണ്ടിയാണെന്ന വാദങ്ങള്‍ നേരത്തെ മുതല്‍ സജീവമായിരുന്നു. കാരക്ടര്‍ പോസ്റ്ററിലെ വാചകം ഈ വാദത്തെ കൂടുതല്‍ സജീവമാക്കുകയാണ്.

സ്റ്റീഫന്‍ നെടുമ്പള്ളി, ഖുറേഷി അബ്രാം എന്നീ കഥാപാത്രങ്ങളായാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ വേഷമിട്ടത്. ചിത്രത്തിലെ ഇരുപത്തിയൊമ്പത് കഥാപാത്രങ്ങളുടെ കാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ പല ദിവസങ്ങളിലായി പുറത്തു വിട്ടിരുന്നു .

മാര്‍ച്ച് 28-നാണ് ലൂസിഫര്‍ തീയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here