ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ​നി​ന്നു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ൻ​മാ​റാ​നാ​വി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​നി​യി​ൽ ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു​ള്ള റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ​നി​ന്നു സം​സ്ഥാ​നങ്ങ​​ൾ​ക്കു പി​ൻ​മാ​റാ​ൻ ക​ഴി​യി​ല്ല. മു​ഖ്യ​മ​ന്ത്രി​മാ​ർ ഭ​ര​ണ​ഘ​ട​ന​യും സ​ത്യ​പ്ര​തി​ജ്ഞ​യും പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. അ​വ​ർ​ക്കു നി​യ​മ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റാ​ൻ ക​ഴി​യു​മോ എ​ന്ന് സ്വ​ന്തം സം​സ്ഥാ​നങ്ങ​ളി​ലെ നി​യ​മ​ജ്ഞ​രോ​ടു ചോ​ദി​ച്ചു നോ​ക്ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്നു നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മോ​ദി​യു​ടെ പ​രാ​മ​ർ​ശം.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യോ എ​ൻ​ആ​ർ​സി​യോ ഇ​ന്ത്യ​യി​ലെ മു​സ്ലിം​ക​ളെ ബാ​ധി​ക്കി​ല്ല. കോ​ണ്‍​ഗ്ര​സും ന​ഗ​ര മാ​വോ​യി​സ്റ്റു​ക​ളും മു​സ്ലിം​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. അ​ഭ​യാ​ർ​ഥി​ക​ളും നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്. പൗ​ര​ത്വ ദേ​ഭ​ഗ​തി അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കു​ന്ന​തി​നും​വേ​ണ്ടി​യാ​ണെ​ന്നും മോ​ദി അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ത​ത്വ​ത്തി​ൽ ഉൗ​ന്നി​യാ​ണ്. അ​താ​ണു രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി. ഡ​ൽ​ഹി​യി​ലെ കോ​ള​നി​ക​ൾ നി​യ​മ​പ​ര​മാ​ക്കി​യ​പ്പോ​ൾ ആ​രു​ടെ​യും മ​തം ചോ​ദി​ച്ചി​ല്ല. അ​വ​രു​ടെ രാ​ഷ്ട്രീ​യം ചോ​ദി​ച്ചി​ല്ല. ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ടു​ത്തു​ക​ള​യു​ക​യാ​ണു ഞാ​നെ​ന്ന ത​ര​ത്തി​ലു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ രാ​ജ്യം സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ മോദി വിമർശിച്ചു. ‘മോദിയെ വെറുത്തോളൂ, നിങ്ങൾ ഇന്ത്യയെ വെറുക്കരുത്. എന്നെ വെറുത്തോളൂ, പക്ഷേ പാവങ്ങളുടെ വീടുകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും തീവെക്കരുത്. പാവം ഡ്രൈവർമാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പോലീസുകാർ നമുക്കുവേണ്ടി ജീവൻവെടിഞ്ഞു. പോലീസുകാർ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്’, മോദി പറഞ്ഞു.

ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പാ​സാ​ക്കി. ജ​ന​വി​ധി​യാ​ണു പാ​ർ​ല​മെ​ൻ​റി​ൽ ന​ട​പ്പാ​യ​ത്. ഇ​തി​നെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ബ​ഹു​മാ​നി​ക്കേ​ണ്ട​തു​ണ്ട്. പാ​ർ​ല​മെ​ന്‍റി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് താ​ൻ. എ​ന്നാ​ൽ ചി​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ആ​രു​ടെ​യും അ​വ​കാ​ശം ഇ​ല്ലാ​താ​ക്കു​ന്നി​ല്ല. മ​തം നോ​ക്കി​യ​ല്ല സ​ർ​ക്കാ​ർ വി​ക​സ​നം ന​ട​ത്തു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ജാ​തി​യോ മ​ത​മോ ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും ചോ​ദി​ച്ചി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ ദാ​രി​ദ്യ്രം ഇ​ല്ലാ​താ​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ഉ​ജ്ജ്വ​ല യോ​ജ​ന​യി​ലൂ​ടെ സ​ർ​ക്കാ​ർ പാ​വ​ങ്ങ​ളെ സ​ഹാ​യി​ച്ചു, എ​ന്നാ​ൽ അ​വ​രു​ടെ വി​ശ്വാ​സം എ​ന്തെ​ന്ന് ചി​ന്തി​ച്ചി​ട്ടാ​യി​രു​ന്നി​ല്ല അ​തെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here