സംസ്ഥാനത്ത്‌ ഒന്നാം തീയതിയിലെ മദ്യശാലകളുടെ അവധി നിർത്തലാക്കാൻ സർക്കാർ നീക്കം. ടൂറിസം മേഖലയും മദ്യം ലഭ്യമാക്കണമെന്ന ആവശ്യത്തിലാണ്.
അതേ സമയം ഒന്നാം തീയതി മദ്യശാല തുറക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. മാർച്ചിൽ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ മാത്രമെ ഇത്തരം കാര്യങ്ങൾ പരിഗണിക്കൂ എന്ന് ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

സംസ്ഥാനത്ത്‌ വിദേശമദ്യവില്‍പ്പനയ്‌ക്കുള്ള ഒന്നാംതീയതിയിലെ വിലക്ക്‌ നീക്കുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം. ശമ്പളദിവസം കണക്കിലെടുത്താണ് പ്രധാനമായും ഒന്നാംതീയതി ഡ്രൈ ഡേ ആക്കിയത്‌. ഇ കെ നായനാര്‍ സര്‍ക്കാരില്‍, ടി. ശിവദാസമേനോന്‍ എക്‌സൈസ്‌ മന്ത്രിയായിരിക്കേയായിരുന്നു ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here