കേ​ന്ദ്ര​ സർക്കാരിന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പ​ണി​മു​ട​ക്കി​നെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ന്ദ്ര​ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ന്ന​റി​യി​പ്പ്.

പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും അ​തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും 1964 സി​സി​എ​സ് പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളുു​ടെ ലം​ഘ​ന​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും അ​ല​വ​ൻ​സു​ക​ളും പി​ടി​ച്ചു​വ​യ്ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രുമെന്നും കേന്ദ്ര സർക്കാർ ഓർമിപ്പിക്കുന്നുണ്ട്.

തൊഴിലാളി സംഘടനകളുടെ സം​യു​ക്ത സ​മ​ര​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി ആ​രം​ഭി​ക്കാനിരിക്കേയാണ് കേന്ദ്രം കർശന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here