ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല കേ​സി​ലെ പു​നഃ​പ​രി​ശോ​ധ​നാ​ഹ​ര്‍​ജി​ക​ള്‍ കേ​ൾ​ക്കു​ന്ന​തി​ന് ഒ​ൻ​പ​തം​ഗ വി​ശാ​ല ബെ​ഞ്ച് രൂ​പീ​ക​രി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ. ബാ​നു​മ​തി, അ​ശോ​ക് ഭൂ​ഷ​ൺ, എം.​ശാ​ന്ത​ന​ഗൗ​ഡ​ർ, എ​സ്.​അ​ബ്ദു​ൾ ന​സീ​ർ, ആ​ർ. സു​ഭാ​ഷ് റെ​ഡ്ഡി, ബി.​ആ​ർ ഗ​വാ​യ്, സൂ​ര്യ​കാ​ന്ത് എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.


ശ​ബ​രി​മ​ല കേ​സി​ൽ വി​ധി​യെ​ഴു​തി​യ ആ​രും വി​ശാ​ല ബെ​ഞ്ചി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. അ​ഞ്ചം​ഗ ബെ​ഞ്ചി​ലെ അം​ഗ​ങ്ങ​ളാ​യ ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്, ഇ​ന്ദു മ​ല്‍​ഹോ​ത്ര, ആ​ര്‍.​എ​ഫ്.​ന​രി​മാ​ൻ, ഖാ​ന്‍ വി​ല്‍​ക്ക​ര്‍ എ​ന്നി​വ​ർ വി​ശാ​ല ബെ​ഞ്ചി​ൽ ഉ​ൾ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ചീ​ഫ് ജ​സ്റ്റീ​സ് ഇ​വ​രെ പാടെ ഒ​ഴി​വാ​ക്കി​യാ​ണ് ഒ​ൻ​പ​തം​ഗ ബെ​ഞ്ച് രൂ​പീ​ക​രി​ച്ച​ത്. വി​ശാ​ല ബെ​ഞ്ചി​ന് വി​ടു​ന്ന​തി​നെ ജ​സ്റ്റീ​സ് ആ​ർ.​എ​ഫ് ന​രി​മാ​നും ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡും എ​തി​ർ​ത്തി​രു​ന്നു.

പു​നഃ​പ​രി​ശോ​ധ​നാ​ഹ​ര്‍​ജി​ക​ളി​ൽ ഈ ​മാ​സം 13 മു​ത​ലാ​ണ് വാ​ദം കേ​ൾ​ക്കു​ക. 60 ഹ​ർ​ജി​ക​ളാ​ണു​ള്ള​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട നോ​ട്ടി​സി​ൽ പ​റ​യു​ന്നു. മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ൾ​ക്കു രൂ​പീ​ക​രി​ച്ചേ​ക്കാ​വു​ന്ന ഏ​ഴം​ഗ ബെ​ഞ്ചി​ന് ശ​ബ​രി​മ​ല വി​ഷ​യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് 2019 ന​വം​ബ​ർ 14ന് ​സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ശ​ബ​രി​മ​ല കേ​സു​ക​ൾ ഒ​ൻ​പ​തം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ

LEAVE A REPLY

Please enter your comment!
Please enter your name here