ഡ​ൽ​ഹി: ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന് ബി​ജെ​പി​യി​ൽ​നി​ന്നും പി​ന്തു​ണ. ജ​ഐ​ൻ​യു വൈ​സ് ചാ​ൻ​സ​ല​ർ എം.​ജ​ഗ​ദേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് മു​ര​ളി മ​നോ​ഹ​ർ ജോ​ഷി ആ​വ​ശ്യ​പ്പെ​ട്ടു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന ഫീ​സ് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വി​സി ന​ട​പ​ടി എ​ടു​ത്തി​ല്ല. സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​വ​ഗ​ണി​ക്കു​ന്ന വി​സി​യെ പ​ദ​വി​യി​ൽ​നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് ജോ​ഷി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ഫീ​സ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വി​വേ​ക​പൂ​ര്‍​വ​മാ​യ സൂ​ത്ര​വാ​ക്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ എ​ച്ച്ആ​ർ​ഡി മ​ന്ത്രാ​ല​യം ജെ​എ​ൻ​യു വി​സി​ക്ക് ര​ണ്ടു​ത​വ​ണ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും കാ​ണാ​നും അ​ദ്ദേ​ഹ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​ണ്. സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ വ​ഴ​ങ്ങാ​തെ വി​സി ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ഈ ​മ​നോ​ഭാ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ത​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ, ഇ​ത്ത​ര​മൊ​രു വി​സി​യെ ഈ ​പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​ത്- ജോ​ഷി ട്വീ​റ്റ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here