ആലുവ: നഗരസഭാ കൗൺസിലറുടെ ഫെയിസ് ബുക്ക് കുറിപ്പ് വൈറലാകുന്നു.നഗരസഭ പതിമൂന്നാം വാർഡ് അംഗവും, ക്ഷേമകാര്യ കമ്മിറ്റി മെമ്പറും ഭരണപക്ഷ അംഗവുമായ ലളിത ഗണേശന്റെ കുറിപ്പാണ്  വൈറലാകുന്നത്.

ജീവനക്കാർക്ക് മാസം പകുതി ആയിട്ടും ശബളം നൽകാത്തതിനെ കുറിച്ചും, ഇതിൽ ജീവനക്കാർക്കുള്ള നിസംഗതയെ കുറിച്ചും, വാർഡുകളിൽ പണികൾ തീർന്നിട്ടും കരാറുകാർക്ക് പണം നൽകാത്തതിനാൽ മാർച്ചിനുള്ളിൽ തീർക്കേണ്ട പല പക്ത തികളും മുടങ്ങി കിടക്കുന്നു. ഇത് ഏറ്റെടുത്താൽ പണം കിട്ടുമോ എന്ന് കരാറുകാർക്ക് സംശയം, ലൈഫ് ഭവനപദ്ധതിയും മുടങ്ങി. 
ധനകാര്യ കമ്മറ്റിയിൽ ഭൂരിപക്ഷമില്ലാത്തതിനാൽകഴിഞ്ഞ വർഷം   ബഡ്ജറ്റ് അവതരണം നടന്നില്ല. ഇതിനാൽ ഒന്നും നടക്കാത്ത അവസ്ഥ. ഇത്തവണത്തെ കാര്യം ആയിട്ടില്ല. ദാരിദ്രത്തിൽ നിന്ന് ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുകയാണ് നഗരസഭ.മാർച്ച് അടുക്കാറായി -വരവും, ചിലവും തമ്മിലുള്ള അന്തരമറിയാനായി ഉദ്യോഗസ്ഥനെ സമീപിച്ചപ്പോൾ ആദ്യമായാണ് ഇത്തരമൊരനുഭവം എന്നുമാണ് കുറിപ്പ്. ജനക്ഷേമകാര്യങ്ങൾ ജനങ്ങങളിലേക്കെത്തിക്കണം എന്ന് ആത്മാർത്ഥതയോടെ മുകളിില്ലാതെ തുറന്നു പറയുന്ന്ന വ്യക്തി കൂടിയാണ് കൗൺസിലർ അതിനാൽ അവർക്കെതിരെ പാർട്ടിയിൽ തന്നെ കലാപ കൊടി ഉയർന്നനതായാണ് സൂചന?

കൗൺസിലറുടെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ആലുവ നഗരസഭയിൽ ഒരു മാസം ശമ്പളവും ദൈനം ദിന ചിലവുകളുമടക്കം ഏകദേശം 80 ലക്ഷം രൂപ വേണം. ഇന്ന് തീയതി പതിനൊന്നായിട്ടും ശമ്പളം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. വരുമാനത്തേക്കാൾ കൂടുതൽ ചിലവ് വരുന്ന നഗരസഭ എത്ര നാളിങ്ങനെ മുന്നോട്ട് പോകും. 1921 ൽ രൂപിക്വതമായ ആലുവ നഗരസഭ A grade നഗരസഭയാണ്. അതു കൊണ്ട് തന്നെ ജീവനക്കാരുടെ എണ്ണം കൂടുതലും. ഒന്നുകിൽ ഇത് ബി grade ആക്കുക . അല്ലെങ്കിൽ ജീവനക്കാർക്ക് സർക്കാർ ശമ്പളം കൊടുക്കുക. General purpose grand കൊണ്ട് എഞ്ചിനിയറിംഗ് വിഭാഗം ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത്. ഫെബ്രുവരിയായിട്ടും വർക്കുകൾ ഒന്നും ചെയ്യുന്നില്ല. ബിൽ മാറി കിട്ടില്ല എന്ന ഒരു പ്രചരണം കോൺട്രാക്ടർമാരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നു. ലൈഫ് മിഷനിൽ 150 ഓളം ഗുണഭോക്താക്കൾ ഉണ്ട്. ചൂണ്ടിയിൽ കൊടുത്ത സ്ഥലത്ത് വീട് കിട്ടും എന്ന പ്രത്യാശയിലിരിക്കുന്ന പാവങ്ങൾ. ബഡ്ജറ്റ് അവതരിപ്പിക്കാത്തതു കൊണ്ട് ഇവിടെ ഒന്നും നടക്കില്ലെന്ന് ഉദ്യോഗസ്ഥർ. ധനകാര്യ കമ്മറ്റിയിൽ ഭൂരിപക്ഷമില്ലാതെ കമ്മറ്റി രൂപീകരിച്ച് വൈസ് ചെയർപേഴ്സണെ ചെകുത്താനും കടലിനും ഇടയിലാക്കി രാഷ്ട്രീയ വിദഗ്ദ്ധർ. സത്യം പറഞ്ഞാൽ നഗരസഭയിലേക്ക് വരുമ്പോൾ ഉള്ളിലൊരു ആന്തലാണ്. ദാരിദ്യ്രത്തിന്റെ പടുകുഴിയിലേക്ക് വീണു കൊണ്ടിരിക്കുന്ന ആലുവ രക്ഷപ്പെടുമെന്ന വിശ്വാസം എനിക്കില്ല. വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം അറിയുന്നതിനായി ഞാൻ സമീപിച്ച ഉദ്യോഗസ്ഥൻ പറയുകയാണ് ഒരു കൗൺസിലറെങ്കിലും ഇതൊക്കെ ചോദിച്ചല്ലോ സന്തോഷം എന്ന് സങ്കടത്തോടെ പറഞ്ഞു. ഞാനിതൊക്കെ അറിഞ്ഞിട്ടും കാര്യമൊന്നുമില്ല എങ്കിലും വെറുതെ. പഴയ കാലഹരണപ്പെട്ട തറവാടിന്റെ അവസ്ഥയിലാണിന്നെന്റെ നഗരസഭ. സങ്കടം മാത്രം

https://m.facebook.com/story.php?story_fbid=550742642454021&id=100025548693635

LEAVE A REPLY

Please enter your comment!
Please enter your name here