മുംബൈ:  പ്രമുഖ ആഗോള പ്രീമിയം സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ മുംബൈയില്‍ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോയില്‍ 250 ഡ്രോണുകളുടെ ആകാശക്കാഴ്ചയോടെ ചരിത്രം സൃഷ്ടിച്ചു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി നടത്തുന്ന അതിശയകരമായ മാര്‍ക്കറ്റിങില്‍ മറൈന്‍ ഡ്രൈവിലെ ആകാശത്ത് നടത്തിയ ലൈറ്റ്‌ഷോ ഇസ്ലാമിക് ജിംഖാനയില്‍ കൂടിയ നൂറു കണക്കിന് ആളുകളെ വിസ്മയിപ്പിച്ചു.
ഉപഭോക്താക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സൃഷ്ടിച്ച് ശക്തമായ ബന്ധം വളര്‍ത്തുന്നതില്‍ ഒപ്പോ എന്നും മുന്നിട്ട് നില്‍ക്കുന്നു. സംതൃപ്തിയും നൂതന സാങ്കേതികവിദ്യയും പകര്‍ന്നു നല്‍കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഒപ്പോ നൂതനമായ ഈ ആശയം യാഥാര്‍ത്ഥ്യമാക്കി ലോകത്ത് ആദ്യമായി 44എംപി ഡ്യുവല്‍ പഞ്ച്-ഹോള്‍ കാമറയുമായെത്തുന്ന ഒപ്പോ റെനോ3 പ്രോ അവതരിപ്പിച്ചത്. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോയില്‍ അതിശയകരമായ രൂപങ്ങള്‍ വെളിപ്പെടുത്തി, ഓരോ ഡ്രോണ്‍ ലൈറ്റും രാത്രി ആകാശം പ്രകാശിപ്പിക്കുന്നതിനും വരയ്ക്കുന്നതിനുമുള്ള പിക്‌സലുകളായി.
അനുഭവങ്ങളാണ് ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതെന്ന് ഒപ്പോ വിശ്വസിക്കുന്നു, അതുകൊണ്ടുതന്നെ ഉല്‍പ്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും ഉപഭോക്താക്കള്‍ക്ക് അവിസ്മരണീയ അനുഭവം പകരാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ലെന്നും ഈ വലിയ ഡ്രോണ്‍ ലൈറ്റ് ഷോയിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയൊരു അനുഭവം പകരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നവീകരണത്തില്‍ മാത്രമല്ല വിപണന സംരംഭങ്ങളിലും അതിരുകളില്ലെന്ന് ഒപ്പോ ഇതിലൂടെ വെളിപ്പെടുത്തുകയായിരുന്നുവെന്
നും ഡ്രോണ്‍ ലൈറ്റ് ഷോ ഉപഭോക്താക്കള്‍ക്ക് ആഹ്‌ളാദം പകര്‍ന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒപ്പോ ഇന്ത്യ ഉല്‍പ്പന്ന-മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് സുമിത് വാലിയ പറഞ്ഞു.
ഡ്രോണുകളുടെ കൂട്ടം ആകാശത്ത് വെളിച്ചം വിതറി ദേശീയ പതാക തീര്‍ത്തുകൊണ്ടാണ് ഷോയ്ക്ക് തുടക്കമിട്ടത്. ഒപ്പോ റെനോ3 പ്രോയിലെ ഡ്യുവല്‍ പഞ്ച്-ഹോള്‍ കാമറ സെറ്റപ്പാണ് തുടര്‍ന്ന് ആകാശത്ത് അവതരിപ്പിച്ചത്. ഉപഭോക്താക്കളിലേക്ക് എത്താന്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന സ്ഥാനവും ഇതോടെ ഒപ്പോ സ്വന്തമാക്കി.
മാര്‍ച്ച് രണ്ടിന് ഇന്ത്യയിലായിരുന്നു ഒപ്പോ റെനോ3 പ്രോയുടെ ആഗോള അവതരണം. റെനോ ശ്രേണിയിലെ പുതുമുഖം സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിയെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ലോകത്തെ ആദ്യത്തെ 44എംപി+2എംപി ഡ്യുവല്‍ പഞ്ച്-ഹോള്‍ കാമറ, കൂടാതെ 64എംപി പിന്‍ കാമറയിലൂടെ മികച്ച അള്‍ട്രാ-വൈഡ് ഷോട്ടുകള്‍ ലഭിക്കും. അള്‍ട്രാ ക്ലിയര്‍ 108എംപി ചിത്രങ്ങളും സമാനതകളില്ലാത്ത 20എക്‌സ് ഡിജിറ്റല്‍ സൂമും ഉണ്ട്. മനുഷ്യന്റെ കണ്ണുകള്‍ക്ക് കാണാന്‍ പറ്റാത്ത ഇരുട്ടിലും സൗന്ദര്യം നഷ്ടപ്പെടാതെ ചിത്രങ്ങള്‍ ലഭിക്കുന്ന അള്‍ട്രാ ഡാര്‍ക്ക് മോഡാണ് മറ്റൊരു സവിശേഷത. 8+128ജിബിക്ക് 29,990 രൂപയും, 8+256ജിബിക്ക് 32,990 രൂപയുമാണ് വില. സ്‌കൈ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, ഓറോറല്‍ ബ്ലൂ എന്നിങ്ങനെ മൂന്നു നിറങ്ങളിലും ലഭിക്കും. മാര്‍ച്ച് ആറു മുതല്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, റീട്ടെയില്‍ സ്റ്റോറുകള്‍ തുടങ്ങിയവയിലൂടെ വില്‍പ്പനയ്‌ക്കെത്തും

LEAVE A REPLY

Please enter your comment!
Please enter your name here