ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് മന്ദിരത്തിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ഡല്‍ഹി കലാപം,കൊറോണ വൈറസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇതാദ്യമായാണ് കെജരിവാള്‍ മോദിയെ കാണാന്‍ എത്തുന്നത്. ഡല്‍ഹി കലാപം രൂക്ഷമായ സമയത്ത് കെജരിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here