ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാട്ടി മലയാളം ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്മീഡിയ വൺ ചാനലുകളെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കി. ഇതിനെ തുടർന്ന് രണ്ടു ചാനലുകളും സംപ്രേഷണം നിർത്തി. ഞായറാഴ്ച രാത്രി ഏഴര വരെയാണ് വിലക്ക്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇരു ചാനലുകളും നടത്തിയ ചില റിപ്പോർട്ടുകൾക്ക് വിശദീകരണം നൽകാൻ നേരത്തെ ബ്രോഡ്കാസ്റ്റിം​ഗ് മന്ത്രാലയം കത്ത് നൽകിയിരുന്നു. ഇതിന് ചാനലുകൾ വിശദീകരണം നൽകിയിട്ടുണ്ടെന്നാണ് സൂചന. പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.
 
ചാനലുകളുടെ സാറ്റ്ലൈറ്റ് അപ് ലിങ്കുകൾ ഡിസ്കണക്ട് ചെയ്യുകയാണ് ചെയ്തിരിക്കുന്നതെന്നാണ് സൂചന.
മീഡിയാ വണ്ണിന് സമാനമായ നിയമലംഘനമാണ് ഏഷ്യനെറ്റ് ന്യൂസും നടത്തിയിരിക്കുന്നതെന്നും ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി പറയുന്നു. 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിലെ 6(1)(c), 6(1)(e) എന്നീ നിയമങ്ങളാണ് ഏഷ്യാനെറ്റ് ലംഘിച്ചിരിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here