ഏഷ്യാനെറ്റ്‌, മീഡിയവൺ സംപ്രേഷണം നിർത്തിയ നടപടിയിൽ കെ.ജെ .യു സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു..ഡൽഹി കലാപം റിപ്പോർട്ടുചെയ്‌തതിന്‌ ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവയ്‌പിച്ച കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് കെ.ജെ. യു.സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ നടപടിക്കെതിരായി കെ.ജെ.യു ജില്ലകളിൽ മേഖലാതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.. അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നീക്കത്തെ ബഹുജന പിന്തുണയോടെ കെ.ജെ.യു എതിർക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബാബു തോമസും ജനറൽ സെക്രട്ടറി അനിൽ ബിശ്വാസും പ്രസ്താവനയിൽ പറഞ്ഞു.വാർത്ത റിപ്പോർട്ടു ചെയ്‌തതിന്റെ പേരിൽ മാധ്യമങ്ങൾക്കു നേരെ നടപടിയെടുക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്‌. മാധ്യമൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്‌താൽ മതിയെന്ന സർക്കാർനിലപാട്‌ ജനാധിപത്യത്തിന്‌ അംഗീകരിക്കാനുകുന്നതല്ല..ഭരണഘടനയുടെ നാലാം തൂണായി വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾക്കു നേരെയുള്ള തിയന്ത്രണങ്ങളെ ശക്തമായി ചെറുത്തു തോൽപ്പിക്കും.. കേന്ദ്രസർക്കാർ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിൻവലിക്കണം. സംപ്രേഷണം നിർത്തിവയ്‌പിച്ച നടപടിക്കെതിരെ ശനിയാഴ്‌ച സംസ്ഥാനത്ത്‌ കെജെ യു പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ ബാബു തോമസും അനിൽ ബിശ്വാസും പ്രസ്‌താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here