ക​ണ്ണൂ​ർ: പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു കോ​വി​ഡ് 19 രോ​ഗ​മു​ക്തി നേ​ടി​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. പാ​പ്പി​നി​ശേ​രി വെ​സ്റ്റ് ഇ​ല്ലി​പ്പു​റം സ്വ​ദേ​ശി രാ​മാ​ല​യ​ത്തി​ൽ പോ​ര​യി​ൽ കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ (81) ആ​ണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച രാ​ത്രി 8.45 ന് ​പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​സ്പ​ത്രി​യി​ലാ​യി​രു​ന്നു മരണം.

മ​ക​ളു​ടെ കൂ​ടെ ഡ​ൽ​ഹി​യി​ലാ​യി​രു​ന്ന കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ ഈ ​മാ​സം 14 നാ​ണ് ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത്. എ​ത്തി​യ​പ്പോ​ൾ​ത്ത​ന്നെ രോ​ഗാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ൽ പ​രി​യാ​ര​ത്ത് ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്.

പി​ന്നീ​ട് 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. എ​ന്നാ​ൽ വൃ​ക്ക​രോ​ഗ​മു​ൾ​പ്പെ​ടെ​യു​ള്ള​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ശോ​ധ​നാ വാ​ർ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here