കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിംലീഗിലെ സി. സീനത്തിനെ തെരഞ്ഞെടുത്തു. എൽഡിഎഫ് സ്ഥാനാർഥിയും മുൻ മേയറുമായ സിപിഎമ്മിലെ ഇ.പി. ലതയെയാണ് സീനത്ത് പരാജയപ്പെടുത്തിയത്.
55 അംഗ കൗൺസിലിൽ സീനത്തിന് 28 വോട്ടും ലതയ്ക്ക് 27 വോട്ടും ലഭിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് തെരഞ്ഞടുപ്പ് നടന്നത്. കണ്ണൂർ കോർ പറേഷനിൽ നാലര വർഷത്തിനുള്ളിൽ മൂന്നാമത്തെ മേയർ തെരഞ്ഞെടുപ്പാണു നടന്നത്.
കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ധാരണപ്രകാരം മേയറായിരുന്ന കോൺഗ്രസിലെ സുമ ബാലകൃഷ്ണൻ രാജിവച്ചതിനെ തുടർന്നാണ് മേയർ തെരഞ്ഞടുപ്പ് ആവശ്യമായി വന്നത്. കേരളചരിത്രത്തിൽ ഇതാദ്യമായാണ് മുസ്ലിംലീഗിലെ വനിതാനേതാവ് മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്.