പ്രവാസിയായ അച്ഛന്‍ ചെയ്യുന്ന ജോലിയുടെ വില മനസ്സിലാകാത്ത മമ്മൂട്ടി ഫാനായ മകന്റെയും മമ്മൂട്ടിയുടെ ഭാഗ്യം ദുല്‍ഖര്‍ സല്‍മാനേ പോലെയുള്ള മകനാണ് എന്ന് മനസിലാക്കി കൊടുക്കുന്ന അച്ഛന്റെയും കഥയാണ് സിനിമ പറയുന്നത്.

നടന്മാരായ അനൂപ് മേനോന്‍, ഇര്‍ഷാദ് അലി, ധര്‍മജന്‍, ഹരീഷ് കണാരന്‍, നൂറിന്‍ ഷെറീഫ്, ഷീലു എബ്രഹാം, സ്വാസിക, മാധുരി, പാര്‍വ്വതി നമ്പ്യാര്‍, സംവിധായകന്‍ കണ്ണന്‍ താമരക്കുളം തുടങ്ങിയവരാണ് ഷോര്‍ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്..

    ഷാഫി ചെന്ത്രാപ്പിന്നി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബിവീഷ് ബാലന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. റഫീഖ് മൊയ്തു, അനന്ദു അനില്‍, ഷക്കീര്‍ ബാവു, തന്‍വീര്‍ മാളികയില്‍, സമീര്‍ സാലി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here