ചെന്നൈ: പുതുവത്സരദിനത്തിൽ പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടി പിഎസ്എൽവിയുടെ അറുപതാമത്തെ ഉപഗ്രഹമായ എക്സ്പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം വി ക്ഷേപണത്തറയിൽ നിന്നാണ് എക്സ്പോസാറ്റ് ഉ പഗ്രഹവുമായി പിഎസ്എൽവി- സി 58 കുതിച്ചുയ ർന്നത്.

ഭൂമിയിൽനിന്ന് 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ മണപഥത്തിലേക്കാണ് എക്സ്പോസാറ്റിനെ പി എസ്എൽവിസി 58 എത്തിച്ചത്. ബഹിരാകാശ ത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ ത മോഗർത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ട ത്തുക എന്നതാണ് ഐഎസ്ആർഒ ഇക്കുറി ലക്ഷ്യമിടുന്നത്.

അഞ്ചുവർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ഈ കാലയളവിൽ ബഹിരാകാശത്തെ നാൽപ തോളം എക്സ്റേ സ്രോതസുകളെക്കുറിച്ച് വിവ രം എക്സ്പോസാറ്റ് കൈമാറും. ബഹിരാകാശ ത്തെഎക്സ്റേതരംഗങ്ങളുടെധ്രുവീകരണത്തെ കുറിച്ച് പഠിക്കാൻ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്ര ഹം കൂടിയാണ് എക്സ്പോസാറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here