ന്യൂഡൽഹി: സൊമാലിയൻ തീരത്ത് അറബിക്കടലിൽ കപ്പൽ റാഞ്ചിയവരെ നേരിട്ട് ഇന്ത്യൻ നാവി കസേന. ലൈബീരിയൻ പതാകയുള്ള ചരക്ക് കപ്പ ലാണ് റാഞ്ചിയത്. വ്യാഴാഴ്‌ച വൈകിട്ടാണ് അഞ്ച് പേർ എത്തി കപ്പൽ റാഞ്ചിയതായി നാവികസേന യ്ക്ക് സന്ദേശം ലഭിച്ചത്.

പ്രതിരോധ നടപടികൾ തുടങ്ങിയതായി നാവിക സേന അറിയിച്ചു. നാവികസേനയുടെ വിമാനം കപ്പലിന് ചുറ്റും പറന്ന് നിരീക്ഷണം തുടരുകയാണ്. യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ ഉടൻ ചരക്ക് കപ്പലിന് സമീപത്തെത്തും.

കപ്പലിൽ 15 ഇന്ത്യക്കാരാണുള്ളത്. കപ്പലിലെ ജീവനക്കാരുടെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും സേന വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ചെങ്കടലിലും അറബിക്കടലിലും കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പതിവായതോടെയാണ് ഈ മേഖലയിൽ നാവികസേന നിരീക്ഷണം ശക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here