ജമ്മു മേഖലയില്‍ നിന്നാണ് ഭീകരന്‍ പിടിയിലായത്. ഭീകരാക്രമണ പദ്ധതികള്‍ക്കായി ഭീകരര്‍ ധനസമാഹരണം നടത്തുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള ശൃംഖലകളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ജമ്മു സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സൈന്യവും സംയുക്തമായാണ് പരിശോധന നടത്തിയത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here