മുംബൈ: നടിയും മോഡലുമായ ​ഐശ്വര്യറായിക്കും മകൾ ആരാധ്യ ബച്ചനും കോവിഡ്​ ഭേദമായി. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇരുവരും കോവിഡ്​ നെഗറ്റീവ്​ ആയതിനെ തുടർന്ന്​ ആശുപത്രി വിട്ടു. അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

താനും പിതാവ്​ അമിതാഭ്​ ബച്ചനും ചികിത്സയിൽ തുടരുകയാണെന്നും അഭിഷേക്​ ട്വിറ്ററിൽ കുറിച്ചു. ‘നിങ്ങളുടെ നിരന്തരമായ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. എല്ലാവരോടും എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. ഐശ്വര്യയും ആരാധ്യയും കോവിഡ്​ ടെസ്​റ്റിൽ നെഗറ്റീവ്​ ആയതിനെ തുടർന്ന്​ ആശുപത്രി വിട്ടു. അവരിപ്പോൾ വീട്ടിലാണ്​. ഞാനും പിതാവും ആശുപത്രിയിൽ തുടരും’-അഭിഷേക്​ ട്വിറ്ററിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here