ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനായി സംസ്ഥാനങ്ങള്‍ക്ക് പണം നൽകി കേന്ദ്ര സർക്കാർ. നേരത്തെ അനുവദിച്ച പണമാണ് ഇപ്പോൾ നൽകിയത്. 14 സംസ്ഥാനങ്ങള്‍ക്കാണ് റവന്യൂ കമ്മി പരിഹരിക്കാനുള്ള സഹായം നൽകിയത്. 6195.08 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. ഇതിൽ കേരളത്തിന് 1276.91 കോടി രൂപയാണ് നൽകിയിരിക്കുന്നത്.

പുതുതായി നല്‍കിയിരിക്കുന്ന സാമ്പത്തിക സഹായം കൊറോണ പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉപയോഗിക്കാമെന്ന് ധനകാര്യവകുപ്പ് അറിയിച്ചു. 15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് 2020-21 സമ്പത്തിക വര്‍ഷത്തെ വരുമാന കമ്മി പരിഹരിക്കാനുള്ള ഇടക്കാല സാമ്പത്തിക പാക്കേജ് അനുവദിച്ചത്.

ഇതില്‍ മെയ് മാസത്തെ കമ്മി പരിഹരിക്കാന്‍ ആന്ധ്ര, അസം, ഹിമാചല്‍ പ്രദേശ്, കേരളം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്റ്, പഞ്ചാബ്, തമിഴ്‌നാട്, ത്രിപുര, ഉത്തരാഘണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സഹായം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here