തിരുവനന്തപുരം: ഒടുവിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ഈ മാസം 31നാണ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുക. ഒരു മണിക്കൂറായിരിക്കും സമ്മേളനം. അടിയന്തരമായി നിയമസഭ ചേരുന്നതിന്റെ കാരണം ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്നു പറഞ്ഞായിരുന്നു ഗവര്‍ണര്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് നേരത്തെ അനുമതി നിഷേധിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here