കളമശേരി: തുടർഭരണം യുഡിഎഫിന്  നറുക്കെടുപ്പിൽ അനുവദിച്ച് നറുക്കെടുപ്പ്. കോൺഗ്രസ്സിലെ സീമ കണ്ണൻ കളമശേരി നഗരസഭ അധ്യക്ഷയാകും. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ലീഗിൻറെ കൗൺസിലർ സൽ‍മയും നറുക്കെടുപ്പിൽ ജയിച്ചു. എൽഡിഎഫിന് വേണ്ടി ലീഗ് റിബലും യുഡിഎഫിന് വേണ്ടി ലീഗും മത്സരിച്ചു.

സീമ കണ്ണൻ ഉണ്ണിച്ചിറ സ്വദേശിനിയാണ്.  ബിരുദധാരിയാണ്. എൻ യുഎൽഎം കോർഡിനേറ്റർ ആണ്. പിതാവ് പരേതനായ കണ്ണൻ. അമ്മ: തങ്കമ്മ. ബിജു, സീന എന്നിവർ സഹോദരർ. മേൽവിലാസം:കളത്തിൽപ്പറമ്പിൽ ഹൗസ്, ചങ്ങമ്പുഴ നഗർ പി.ഒ ഉണിച്ചിറ. വൈസ് ചെയർപേഴ്സൺ സൽ‍മ അബൂബക്കർ മുൻ കൗൺസിലർ അബൂബേക്കറിൻറെ ഭാര്യയാണ്. വിദ്യാഭ്യാസം: എസ്എസ്എൽസി. മേൽവിലാസം: വെളുത്തേടത്തു വീട്, എച് എം ടി ജംഗ്ഷൻ

SELMA ABOOBECKER

LEAVE A REPLY

Please enter your comment!
Please enter your name here