SWEATHA YESUDAS CHITHRA

കൊച്ചി: ഗാനഗന്ധർവന് 2021ലെപിറന്നാൾ പ്രിയപ്പെട്ടതാണ്. ജനുവരി 10ന് ജന്മദിനവും ജനുവരി 13ന് പിറന്നാൾ ദിനവും ഒരുമിച്ചു വരികയാണ്. പക്ഷെ പതിവിന്‌ വിപരീതമായി മൂകാംബികയിൽ കോവിഡ് കാരണം തന്റെ 81-ാം പിറന്നാളാഘോഷിക്കാൻ ഇത്തവണ കൊല്ലൂർ മൂകാംബികാ സന്നിധിയിലെത്തില്ല. പകരം അമേരിക്കയിൽ ചെലവഴിക്കും

ഇതിനിടയിൽ ഗായികമാരായ ചിത്രയും ശ്വേത മോഹനനും ഗാനങ്ങളുമായി വീഡിയോ പ്രകാശനം ചെയ്തു. ശ്വേത സ്വന്തം നിലയ്ക്ക് സംഗീതം ചെയ്ത് 28 ഗായകരെക്കൊണ്ട് ആലപിച്ചാണ് വീഡിയോ പുറത്തിറക്കിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് അവതരണം. വരികൾ ഹരിനാരായണൻ. പ്രശസ്ത രാജേഷ് വൈദ്യയുടെ വീണ വായനയാണ് ഹൈലൈറ്റ്. എഡിറ്റിംഗ് നന്നായിട്ടുണ്ട്. https://youtu.be/X9Lpp1J-J8Q

ഗായിക ചിത്ര യേശുദാസ് ആലപിച്ച ചലച്ചിത്ര ഗാനങ്ങൾ ലൈവ് ആയി പാടിയാണ് വീഡിയോ ഒരുക്കിയത്. വിദേശത്ത് ഇരുന്നു പാടിയവരും ഇതിലുണ്ട്. ചിത്ര, സിത്താര അടക്കം രണ്ടു വീഡിയോകളിലും പാടുന്ന ഗായകരുമുണ്ട് . ഇതിനോടകം രണ്ടു ഗായികമാരുടെയും വീഡിയോകൾ യൂ ട്യൂബിൽ ഹിറ്റായി. https://youtu.be/bUFq99EQpLo

ഗാനഗന്ധർവ്വർ യേശുദാസ് കഴിഞ്ഞ 48 വർഷമായി തന്റെ പിറന്നാൾ ദിനമായ ജനുവരി 10ന് കുടുംബസമ്മേതം ദേവിയുടെ സന്നിധിയിൽ ഭജനയിരുന്നാണ് ആഘോഷിച്ചത്. എന്നാൽ ഇത്തവണ ആ പതിവില്ല. കൊറോണ സാഹചര്യം കണക്കിലെടുത്താണ് യേശുദാസ് ഇത്തവണ ക്ഷേത്ര ദർശനം മാറ്റിവച്ചത്.
ഇത്തവണ യുഎസിലെ വീട്ടിൽ പൂജാമുറിയിൽ വിളക്ക് കൊളുത്തി ജപധ്യാന ഗാനാരാധന ചെയ്യാനാണ് യേശുദാസിന്റെ തീരുമാനം. മാർച്ചിൽ നാട്ടിലെത്താനാണ് യേശുദാസ് ആലോചിക്കുന്നത്. അതേസമയം പിറന്നാളിനോട് അനുബന്ധിച്ച് സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂകാംബിക സംഗീതോത്സവം തന്റെ അസാന്നിധ്യത്തിൽ പതിവ് പോലെ നടക്കുമെന്നും യേശുദാസ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here