തിരുവനന്തപുരം:കഴിഞ്ഞ ദിവസം അന്തരിച്ച മുൻകാല നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്ന വിമർശനവുമായി നടനും സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ ടി.പി.മാധവന്. ഇന്നത്തെ സംഘാടകര്‍ കാട്ടുന്ന നീതികേടിനു താന്‍ മാപ്പു ചോദിക്കുന്നതായും ടി.പി.മാധവന് പറഞ്ഞു.
2013 മുതല്‍ പത്തനാപുരം ഗാന്ധി ഭവനില്‍ അന്തേവാസിയായ പാലാ തങ്കം ഞായര്‍ രാത്രി 7.30 നാണു മരിച്ചത്. എന്നാൽ മുതിര്‍ന്ന താരങ്ങളോ, അമ്മയുടെ ഭാരവാഹികളോ, എത്തിയില്ല. അമ്മയുടെ വൈസ് പ്രസിഡന്റും സ്ഥലംഎംഎല്എയുമായകെ.ബി.ഗണേഷ്കുമാറും എത്തിയില്ല.
കഴിഞ്ഞ ദിവസം അന്തരിച്ച മുൻകാല നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്ന വിമർശനവുമായി നടനും സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ ടി.പി.മാധവന്. ഇന്നത്തെ സംഘാടകര്‍ കാട്ടുന്ന നീതികേടിനു താന്‍ മാപ്പു ചോദിക്കുന്നതായും ടി.പി.മാധവന് പറഞ്ഞു.2013 മുതല്‍ പത്തനാപുരം ഗാന്ധി ഭവനില്‍ അന്തേവാസിയായ പാലാ തങ്കം ഞായര്‍ രാത്രി 7.30 നാണു മരിച്ചത്. എന്നാൽ മുതിര്‍ന്ന താരങ്ങളോ, അമ്മയുടെ ഭാരവാഹികളോ, എത്തിയില്ല. അമ്മയുടെ വൈസ് പ്രസിഡന്റും സ്ഥലം എംഎല്‍എയുമായ കെ.ബി.ഗണേഷ്കുമാറും എത്തിയില്ല.