ഹൈദരാബാദ്: സ്ത്രീകളെ കൊല്ലുന്ന സീരിയൽ കില്ലർ പിടിയിൽ. മൈന രാമലു എന്നയാളെയാണ് ഹൈദരാബാദ് പോലീസ് പിടികൂടിയത്. ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടന്ന അന്വേഷണമാണ് കൊലപാതകി യിലേക്ക് എത്തിച്ചത്. ഹൈദരാബാദ് കമ്മീഷണർ അഞ്ജനി കുമാറാണ് അറസ്റ്റ് വിവരം അറിയിച്ചത്.

ചെറുപ്രായത്തിൽ വിവാഹിതനായ മൈന രാമലുവിന്റെ ഭാര്യ മറ്റൊരാളുടെയൊപ്പം ഒളിച്ചോടിപ്പോയതോടെയാണ് രാമലു കൊലപാതകം ശീലമാക്കിയത്. സ്ത്രീകളോടുള്ള കടുത്ത പകയാണ് കൊലപാതകം നടത്തുവാൻ രാമലുവിനെ പ്രേരിപ്പിക്കുന്നത്. പ്രത്യേക മാനസിക വിഭ്രാന്തി മൂലം ചികിത്സയിലുമായിരുന്ന രാമലു പല തവണ വിവിധ കേസ്സുകളിൽ പോലീസ് പിടിയിലായിട്ടുണ്ട്. എന്നാൽ കൊലപാതകം തിരിച്ചറിയുന്നത് ഇപ്പോഴാണെന്ന് പോലീസ് പറയുന്നു.

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ പരിചയപ്പെട്ട് വശത്താക്കിയാണ് കൊലപാതകം. ആദ്യം അടുത്തുകൂടുന്ന പ്രതി മദ്യം നൽകി സ്ത്രീകളെ പീഡിപ്പിച്ച ശേഷമാണ് തലയ്ക്കടിച്ച് കൊല നടത്തുന്നതെന്നും പോലീസ് അറിയിച്ചു. 21 കേസ്സുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇതിൽ 16 എണ്ണം കൊലപാതക കേസ്സുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here