MAMMOOTTY IN ONE

കൊച്ചി: മമ്മൂട്ടി മുഖ്യമന്തിയായി അഭിനയിക്കുന്ന നമ്പർ വൺ സിനിമ നിയമസഭാ തിരഞ്ഞെടുപ്പിന് എരിവ് പകരും എന്ന് സൂചന. കഴിഞ്ഞ വർഷം ഷൂട്ടിംഗ് തീർന്നെങ്കിലും കൊറോണ കാരണം റിലീസ് ചെയ്യാനാകാതിരുന്നത് അനുകൂല ഘടകം ആക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

കൊറോണക്കാലത്തെ വിവാദങ്ങൾ ഉൾപ്പെടുത്തി സിനിമ അപ്‌ഡേറ്റ് ആക്കാനായി ഏതാനും രംഗങ്ങളും സംഭാഷണങ്ങളും കൂട്ടിച്ചേർക്കുകയാണ്. കളമശേരിയിലാണ് പല രംഗങ്ങളും കൂട്ടിച്ചേർക്കുന്നത് . ആലുവ പാലസിൽ ആണ് പ്രധാന രംഗങ്ങൾ ഷൂട്ട് ചെയ്തത്. ഇപ്പോൾ അനുവാദം ഇല്ലാത്തതിനാൽ ആണ് കളമശേരിയിലെ സ്റ്റുഡിയോയിലേക്ക് മാറ്റിയത്. 12 വർഷങ്ങൾക്ക് ശേഷമാണ് നിരോധിത മേഖലയായിരുന്ന ആലുവ പാലസ് മെഗാ സ്റ്റാറിന് ഷൂട്ടിങ്ങിനായി തുറന്നു കൊടുത്തത്.

പിണറായി സ്തുതികൾ തിരക്കഥയിൽ ചേർത്തതായി പറയുന്നുണ്ട്. തുടർ ഭരണത്തിന് കൈരളി ടിവി ചാനൽ തലവന്റെ എളിയ ഉപഹാരമായിരിക്കും നമ്പർ വൺ എന്ന് സിപിഎം പ്രവർത്തകരും വിശ്വസിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here