തിരുവനന്തപുരം:ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച് സിപിഐഎം. രണ്ട് ടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവ് വേണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതി തീരുമാനിച്ചതോടെ കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന അഞ്ച് പേര്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് ഉറപ്പായി. റാന്നി, കുറ്റ്യാടി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കി. കളമശ്ശേരിയില്‍ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ മത്സരിപ്പിക്കാന്‍ തീരുമാനമായി. തരൂരില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ ജമീല മത്സരിക്കും. ഇരിങ്ങാലക്കുടയിലേക്ക് സിപിഐഎം നേതാവ് ആര്‍ ബിന്ദുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ഭാര്യയാണ് ആര്‍ ബിന്ദു. പാലക്കാട്, മഞ്ചേശ്വരം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ആയില്ല. ഗുരുവായൂരിലും തര്‍ക്കം തുടരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയ്തതിനായി നാളെ വീണ്ടും തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് ചേരും. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്ക് ഇത്തവണ സീറ്റില്ല. ഷൊര്‍ണൂരില്‍ സി കെ രാജേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും.

സി പി ഐ എം സ്ഥാനാര്‍ത്ഥി പട്ടിക
തിരുവനന്തപുരം -നെയ്യാറ്റിൻകര- കെ.ആൻസലൻ
കാട്ടാക്കട- ഐ.ബി സതീഷ്
പാറശ്ശാല-സി.കെ ഹരീന്ദ്രൻ
അരുവിക്കര- ജി. സ്റ്റീഫൻ
നേമം- വി. ശിവൻകുട്ടി
വട്ടിയൂർക്കാവ്- വി.കെ. പ്രശാന്ത്
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ
വാമനപുരം- ഡി.കെ മുരളി
ആറ്റിങ്ങൽ- ജെ.എസ് അംബിക
വർക്കല- വി ജോയ്
ഇരവിപുരം- എൻ നൗഷാദ്

കൊല്ലം-

കൊല്ലം- എം മുകേഷ്,ഇരവിപുരം – എം നൗഷാദ്,ചവറ – ഡോ.സുജിത്ത് വിജയന്‍,കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ,കൊട്ടാരക്കര -കെ.എന്‍.ബാലഗോപാല്‍
പത്തനംതിട്ട -ആറന്മുള- വീണാ ജോര്‍ജ്,കോന്നി – കെ.യു.ജനീഷ് കുമാര്‍,റാന്നി സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കി

കോട്ടയം –

ഏറ്റുമാനൂര്‍ – വി എന്‍ വാസവന്‍,കോട്ടയം – കെഅനില്‍കുമാര്‍,പുതുപ്പള്ളി – ജെയ്ക്ക് സി തോമസ്
ഇടുക്കി -ഉടുമ്പന്‍ചോല – എം.എം.മണി,ദേവികുളം- എ രാജ (സാധ്യത)

എറണാകുളം-

തൃക്കാക്കര- ജെ ജേക്കബ്
കൊച്ചി- കെജെ മാക്സി
തൃപ്പൂണിത്തുറ-എം സ്വരാജ്
വൈപ്പിൻ-കെഎൻ ഉണ്ണികൃഷ്ണൻ
കോതമംഗലം -ആന്റണി ജോൺ
എറണാകുളം-ഷാജി ജോർജ്
കുന്നത്തുനാട്-പിവി ശ്രീനിജൻ,           :   കളമശേരി – പി രാജീവ്,                                 പിറവം- തീരുമാനമായില്ല,                            ആലുവ:  ഷെൽന നിഷാദ്

കണ്ണൂര്‍
ധര്‍മ്മടം – പിണറായി വിജയന്‍
പയ്യന്നൂര്‍ – പി ഐ മധുസൂധനന്‍
കല്യാശേരി – എം വിജിന്‍
അഴിക്കോട് – കെ വി സുമേഷ്
മട്ടന്നൂര്‍ – കെ.കെ.ഷൈലജ
തലശേരി – എ എന്‍ ഷംസീര്‍
തളിപറമ്പ് – എം വി ഗോവിന്ദന്‍
തൃശ്ശൂര്‍
ചാലക്കുടി – യു പി ജോസഫ്
ഇരിങ്ങാലക്കുട – ആര്‍ ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി
ചേലക്കര – യു ആര്‍ പ്രദീപ്
ഗുരുവായൂര്‍ – നാളെ ജില്ലാ സെക്രട്ടറിയറ്റില്‍ തീരുമാനം
പുതുക്കാട് – കെ കെ രാമചന്ദ്രന്‍
കുന്നംകുളം – എ സി മൊയ്തീന്‍

ആലപ്പുഴ ജില്ല
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
അരൂര്‍ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പിപി ചിത്തരഞ്ജന്‍
കാസര്‍കോട് ജില്ല
മഞ്ചേശ്വരം – തീരുമാനമായില്ല
ഉദുമ – സി.എച്ച്.കുഞ്ഞമ്പു
തൃക്കരിപ്പൂര്‍ – എം. രാജഗോപാല്‍
പാലക്കാട്
ആലത്തൂർ – കെ ഡി പ്രസന്നൻ
നെന്മാറ – കെ ബാബു
പാലക്കാട് – തീരുമാനം ആയില്ല
മലമ്പുഴ – എ പ്രഭാകരൻ
കോങ്ങാട്- പി പി സുമോദ്‌
തരൂർ – ഡോ. പി കെ ജമീല
ഒറ്റപ്പാലം – പി ഉണ്ണി
ഷൊർണ്ണൂർ – സി കെ രാജേന്ദ്രൻ
തൃത്താല -എം ബി രാജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here