തിരുവനന്തപുരം: 67 വർഷം രാജ്യത്തിന് വേണ്ടി വിവിധ പദ്ധതികൾ നിർവ്വഹിക്കുവാൻ ഭാഗ്യമുണ്ടായെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തിന് വേണ്ടി ഇനിയും പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രായത്തിലും കാര്യങ്ങൾ ചെയ്യാൻ ദേഹബലവും ആത്മബലവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ ചേരാൻ അവസരം തന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് നന്ദി അറിയിക്കുന്നു. ഔദ്യോഗിക ജീവിതത്തിന് സമാനമായി രാഷ്ട്രീയത്തിലും മികച്ച നേട്ടമുണ്ടാക്കാൻ തനിക്ക് കഴിയും. ഏത് ചുമതല തന്നാലും ഇതുവരെ ചെയ്ത പോലെ ധൈര്യത്തോടെയും പ്രാപ്തിയോടെയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here