മലപ്പുറം: ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത സംഭവത്തിൽ പ്രതികരണവുമായി ലീഗ് നേതാക്കൾ.  ഏത് വകുപ്പ് കൊടുക്കുന്നു എന്നതല്ല ഒരു സമുദായത്തിന്റെ പേര് പറഞ്ഞ് തിരിച്ചെടുക്കുന്നത് സമുദായത്തെ തന്നെ അപമാനിക്കുന്നതാണെന്നുംഅതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു.

വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശം എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ചില സമുദായങ്ങൾ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയാവില്ല എന്ന് പറയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വൈകിട്ട് ചേർന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ലീഗ് നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here