ആലപ്പുഴ: പെരുമ്പളം പഞ്ചായത്തിനെ ആലപ്പുഴ ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉടമകളെയും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (പി.എം.എസ്.ബി.വൈ) അപകട ഇൻഷ്വറൻസ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. 18 വയസു മുതൽ 70 വയസു വരെയുള്ളവർക്ക് രണ്ടു ലക്ഷം രൂപവരെ പദ്ധതി പ്രകാരം അപകട ഇൻഷ്വറൻസ് ലഭിക്കും.

പഞ്ചായത്തിലെ നിർധനരായവരുടെ പ്രീമിയം തുക എസ്.ബി.ഐയാണ് അടച്ചത്. സമഗ്ര ഗ്രാമവികസന പദ്ധതി ആവിഷ്‌ക്കരിച്ച് പെരുമ്പളത്തെ മാതൃകാ ഗ്രാമമാക്കി മാറ്റുന്നതിനായി പഞ്ചായത്തിലെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് നബാർഡും ലീഡ് ബാങ്കും ചേർന്ന് സർവേ നടത്തിയിരുന്നു.

പെരുമ്പളത്തെ മുഖ്യധാരയിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ആദ്യ നടപടിയെന്ന നിലയിലാണ് ബാങ്ക് അ്ക്കൗണ്ട് ഉടമകളെയെല്ലാം അപകട ഇൻഷ്വറൻസിൽ ഉൾപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here