കൊച്ചി: കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ സിദ്ധാർത്ഥ് ഭരതൻ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അമ്മ സുഖമായി ഇരിക്കുന്നുവെന്നും സിദ്ധാർത്ഥ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

അമ്മആരോഗ്യംവീണ്ടെടുത്തുകൊണ്ടിരിക്കുന്നു, പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെയില്ല, എല്ലാവരുടേയും സ്‌നേഹത്തിനും കരുതലിനും പ്രാർത്ഥനകൾക്കും നന്ദി’ സിദ്ധാർത്ഥ് കുറിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം.

കെപിഎസി ലളിതയെ വിദഗ്ധ ചികിത്സയ്‌ക്കായി രണ്ട് ദിവസം മുൻപാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ ഐസിയുവിലാണ് താരം. ആരോഗ്യനിലയിൽനേരിയപുരോഗതിയുണ്ടെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.

ആദ്യം ബോധമുണ്ടായിരുന്നില്ല , ക്രമേണ അത് ശരിയായി. കരൾ മാറ്റിവയ്‌ക്കുകയാണ് ഏക പോംവഴി.എന്നാൽപ്രായവും,ആരോഗ്യസ്ഥിതിയും കണക്കിലെടുത്തേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്നും ഇടവേള ബാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here