കൊച്ചി: കേരളത്തിന്റെ സാമൂഹികാന്തരീക്ഷം സുരക്ഷിതമായി നിലനിൽക്കുന്നതിന്റെ പ്രധാന കാരണം വിവിധ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷമാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബഷീർ പറഞ്ഞു. എസ് എസ് എഫ് എറണാകുളം ജില്ല കമ്മിറ്റി പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പുലരുന്ന സമാധാനത്തിന്റെ കാരണം മതാതീതമായി നിലനിൽക്കുന്ന സൗഹൃദങ്ങളാണ്. അവ സുദൃഢമായി തന്നെ നിലനിൽക്കേണ്ടതുണ്ട്. അതിന് പരുക്കേൽപ്പിക്കാനുള്ള ശ്രമങ്ങൾ സമീപകാലത്ത് പലയിടത്തു നിന്നായി ഉണ്ടാകുന്നുണ്ട്. സങ്കുചിത താത്പര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നുണ്ടാകുന്ന അത്തരം പ്രതിലോമ പ്രവർത്തനങ്ങളെ പൊതു സമൂഹം കരുതലോടെ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി നിസാർ ടി. എച് അധ്യക്ഷത വഹിച്ചു.മാധ്യമപ്രവർത്തകരായ ഷാജി ഇടപ്പള്ളി,ജോസഫ് മാർട്ടിൻ,ഷാജഹാൻ കരുവള്ളി,ജാഫർ, ആർ.ഹേമലത എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ ഫാരിസ് കെ.പി,മൻസൂർ തൃക്കാക്കര,മുനീർ വി. എ,നിയാസ് നാസർ എന്നിവർ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here