തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രാർത്ഥനാ നിർഭരമായ മനസുമായി വിശ്വാസികൾ പാതിരാ കുർബാനയ്ക്ക് ഒത്തു ചേർന്നു.  ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്‍റെ ജനനം വാഴ്ത്തുന്ന മുഹൂർത്തം. അൾത്താരിയിലെ ഉണ്ണിയേശുവിന്‍റെ രൂപം പുൽക്കൂട്ടിലെത്തിച്ച് പുരോഹിതർ ശശ്രൂശകൾ നടത്തി. ലളിത ജീവിതം നയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്മസ് ദിന സന്ദേശം നല്‍കി. സഭകൾക്കിടയിലെ തർക്കം പരിഹരിക്കാൻ വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് കർദിനാൾ മാർ ക്ലിമ്മീസ് ബാവ പറഞ്ഞു.

സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി കൊച്ചി സെന്‍റ് മേരീസ് ബസിലിക്കയില്‍ പാതിരാ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. ലത്തീന്‍ കത്തോലിക്കാ സഭാ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറന്പില്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ പ്രാർഥനയ്ക്ക് നേതൃത്വം നല്‍കി.

തിരുവനന്തപുരത്ത് ലത്തീൻ സഭയുടെ പാളയം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച് ബിഷപ്പ് എം സൂസപാക്യം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.സിറോ മലങ്കരാ സഭയുടെ കത്തീഡ്രൽ പള്ളിയായ പട്ടം സെന്റ് മേരീസ് ദേവാലയത്തിൽ പാതിരാ കുർബാനയക്ക് ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ 11.45 നാണ് ചടങ്ങുകൾ ആരംഭിച്ചത്. ഫാദർ വർഗ്ഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. കേരളത്തിൽ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ തുടരുന്നു. തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ , കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ ചടങ്ങുകൾക്ക്  നേതൃത്വം നൽകി.

ഓഖിയും പ്രളയവുമടക്കം കഴിഞ്ഞ രണ്ടു വർഷക്കാലം വലിയ ദുരന്തങ്ങളാണ് കടന്നു പോയതെന്ന് കർദിനാൾ ക്ലിമ്മിസ് പറഞ്ഞു. പ്രത്യാശയുടെ ക്രിസ്മസാണ് കടന്നുവരുന്നത് എന്നും ക്ലിമിസ് കാതോലിക്കാ ബാവ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here