കൊച്ചി: വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ നിക്ഷേപകര്‍ വികാരങ്ങളാല്‍ നയിക്കപ്പെടുകയും യുക്തിരഹിതമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. എന്നാല്‍ ചിട്ടയോടെയുള്ള അസറ്റ് അലോക്കേഷന്‍ തന്ത്രം മികച്ച ദീര്‍ഘകാല ഫലങ്ങള്‍ നല്‍കുമെന്ന സന്ദേശവുമായി ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ട് പുതിയ നിക്ഷേപ ബോധവല്‍ക്കരണ പ്രചാരണം അവതരിപ്പിച്ചിരിക്കുന്നു. നിക്ഷേപങ്ങളില്‍ നിന്നും വികാരങ്ങള്‍ മാറ്റിവയ്ക്കൂ എന്നതാണ് പ്രചാരണത്തിന്റെ ആശയം. ഇത്തരം പ്രതിസന്ധികള്‍ക്കുള്ള പരിഹാരമാണ് ബാലന്‍സ്ഡ് അഡ്‌വാന്റേജ് ഫണ്ട് വിഭാഗമെന്നതാണ് പ്രചാരണത്തിന്റെ ഹൈലൈറ്റ്. ഡെബ്റ്റ്, ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കുന്ന ഹൈബ്രിഡ് ഫണ്ടാണ് ബാലന്‍സ്ഡ് അഡ്‌വാന്റേജ് ഫണ്ട്. വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് പോര്‍ട്ട്‌ഫോളിയോ സജീവമായി റീബാലന്‍സ് ചെയ്യാന്‍ കഴിയുന്ന ഒരു ഡൈനാമിക് അസറ്റ് അലോക്കേഷന്‍ തന്ത്രം സ്വീകരിക്കുന്നു.
2000ത്തില്‍ സ്ഥാപിതമായ ഐഡിഎഫ്‌സി എഎംസി, ലാഭം മാറ്റിവയ്ക്കുന്നവരെ നിക്ഷേപകരാക്കാനും സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്നതിലും ശ്രദ്ധിക്കുന്നു. 2021 നവംബറില്‍ ശരാശരി 1,27,000 കോടിയിലധികം എയുഎമ്മുമായി ഇന്ത്യയിലെ ടോപ്പ് 10 അസറ്റ് മാനേജര്‍മാരിലൊന്നായിരിക്കുകയാണ്. പരിചയസമ്പന്നരായ മാനേജ്‌മെന്റ് ടീമുമായി എഎംസിക്ക് 45 നഗരങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. ഇന്ത്യയിലെ 750ഓളം ലൊക്കേഷനുകളിലെ നിക്ഷേപകര്‍ക്ക് സേവനം എത്തിക്കുന്നു. ഇക്വിറ്റികള്‍, സ്ഥിരവരുമാനം, ഹൈബ്രിഡ്, ലിക്വിഡ് ഇതരമാര്‍ഗങ്ങള്‍ എന്നിവയിലുടനീളം വിവേകപൂര്‍വ്വം സൃഷ്ടിച്ച നിക്ഷേപ ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണി എഎംസി വാഗ്ദാനം ചെയ്യുന്നു. സ്ഥായിയായ മികച്ച പ്രകടനം നല്‍കുകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here