റഷ്യയ്‌ക്ക് മേൽ ഉപരോധം കടുപ്പിച്ച് അമേരിക്കയും ബ്രിട്ടനും.ഇരു രാജ്യങ്ങളും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു. ഇന്ധനവില ഉയരാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് നിരോധന വാർത്ത പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.  റഷ്യയിൽ നിന്നുള്ള എണ്ണയും പ്രകൃതി വാതകങ്ങളും കൽക്കരിയും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്ന് ബൈഡൻ പറഞ്ഞു. പുടിന്റെ നിലപാടിന് അമേരിക്കൻ ജനത മറ്റൊരു ശക്തമായ തിരിച്ചടി നൽകുന്നുവെന്ന് ബൈഡൻ പറഞ്ഞു.

അമേരിക്ക റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് നിമിഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടനും തീരുമാനം അറിയിച്ചത്. കൂടുതൽ യൂറോപ്യൻ രാജ്യങ്ങളും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയ്‌ക്ക് നിരോധനം ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

റഷ്യൻ എണ്ണയ്‌ക്ക് ഉപരോധം ഏർപ്പെടുത്താൻ പ്രസിഡന്റിന് മേൽ യുഎസ് കോൺഗ്രസിന്റെ വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ തീരുമാനം കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പും നൽകിയിരുന്നു.എന്നാൽ ഒടുവിൽ നിരോധനമെന്ന തീരുമാനത്തിലേയ്‌ക്ക് അമേരിക്ക എത്തുകയായിരുന്നു. എണ്ണ ഇറക്കുമതി വെട്ടികുറയ്‌ക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കി യുഎസിനോടും പാശ്ചാത്യ രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുംറഷ്യൻഎണ്ണയ്‌ക്ക്നിരോധനമേർപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here