തിരുവനന്തപുരം:സിൽവർ ലൈനിനെതിരായ സമരങ്ങളിൽ സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം കാട്ടുകയാണെന്ന് ആരോപിച്ച് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനെതിരായ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവർത്തകർ ഓഫീസിന് മന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. പൊലീസും മഹിളാ കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിതാ പൊലീസുകാർ ഉൾപ്പടെ പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ബാരിക്കേഡ് ഉപയോ​ഗിച്ച് പ്രവർത്തകരെതടഞ്ഞുനിർത്തിയിരിക്കുകയാണ്. സിൽവർ ലൈനുമായി ബന്ധപ്പെട്ട് തിരൂരും ചോറ്റാനിക്കരയിലും സമരക്കാർ പ്രതിഷേധം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here