കൊല്ലം:സിനിമ, നാടക നടൻ കൈനികരി തങ്കരാജ് (71) അന്തരിച്ചു. കൊല്ലം കേരളപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈ മ യൗ, ലൂസിഫർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരംരണ്ടുതവണനേടി.പതിനായിരത്തോളം വേദികളിൽ പ്രധാനവേഷങ്ങളിൽ തിളങ്ങി.

.കെഎസ്‌ആർടിസിയിലും കയർബോർഡിലുമുള‌ള ജോലി ഉപേക്ഷിച്ചാണ് നടനായത്. പ്രേംനസീർ നായകനായ ആനപാച്ചൻ ആണ് ആദ്യ ചലച്ചിത്രം. അടുത്തകാലത്തിറങ്ങിയ ലൂസിഫർ, ഹോം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here