കൊച്ചി:എറണാകുളം അയുദ്ധിന്റെ നേതൃത്വത്തിൽ വിഷുദിനത്തിൽ വൃക്ഷത്തൈകൾ കൈനീട്ടമായി നൽകി. ഇടപ്പള്ളി കുന്നുംപുറം മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗായകൻ എം.ജി ശ്രീകുമാർ ‘വിഷുത്തൈനീട്ടം’ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 650 ലധികം വൃക്ഷത്തൈകളാണ് പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്.  പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണനെ  അയുദ്ധ് അംഗങ്ങൾ ചടങ്ങിൽ വച്ച് ആദരിച്ചു. സംപൂജ്യ  സ്വാമി പൂർണാമൃതാനന്ദ പുരി, സ്വാമി അനഘാമൃതാനന്ദ പുരി, ലേഖ ശ്രീകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണനെ  വിഷുത്തൈനീട്ടം’ പരിപാടിയുടെ ഉദ്ഘാടന വേദിയിൽ
അയുദ്ധ് അംഗങ്ങൾ  ആദരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here