തിരുവനന്തപുരം:: രാജ്യത്ത് നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി എൽഡിഎഫിലെ ഘടകകക്ഷിയായ ഐഎൻഎല്ലിന് ബന്ധമുണ്ട്. ഐഎൻല്ലിന്റെ തലവൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റെയും തലവൻ. ഭീകരവാദത്തിന് ഫണ്ടിംഗ് നടത്തുന്ന സംഘടനയുമായി നേരിട്ട് ബന്ധമുള്ള പാർട്ടി എങ്ങനെയാണ് സംസ്ഥാന മന്ത്രിസഭയിൽ ഇരിക്കുന്നത്? റിഹാബ് ഫൗണ്ടേഷനുമായി മന്ത്രി അഹമ്മദ് ദേവർ കോവിലിന് ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ഈ സർക്കാർ മാനിക്കുന്നെങ്കിൽ മന്ത്രിയെ പുറത്താക്കണം. ഐഎൻഎല്ലിനെ ഇടതുപക്ഷത്ത് നിന്നും പുറത്താക്കണം. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന സംഘടനയുമായി ബന്ധമുള്ള പാർട്ടിയുടെ നേതാവ് സംസ്ഥാന മന്ത്രിസഭയിലിരിക്കുന്നത് അപകടകരമായ സാഹചര്യമാണ്. ഇതിനെതിരെ ബിജെപി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയാണ്. അതിന്റെ ഭാഗമായാണ് ആർഎസ്എസ്സിനെ നിരോധിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ നിരോധിക്കപ്പെട്ട സംഘടനയുടെ ഭാഗമായ എസ്ഡിപിഐയുമായി ചേർന്ന് ഭരിക്കുന്നവരാണ് എൽഡിഎഫും യുഡിഎഫും. പഞ്ചായത്ത് ഭരണത്തിന് വേണ്ടി രാജ്യത്തിന്റെ താത്പര്യം ബലികഴിക്കുകയാണ് ഇവർ.

പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ അഭിമന്യുവിനോട് ആത്മാർത്ഥയുണ്ടെങ്കിൽ പിഎഫ്ഐയുടെ സഹായത്തോടെ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും രാജിവെക്കാൻ സിപിഎം തയ്യാറാവണം. പിഎഫ്ഐക്ക് മറ്റു സംസ്ഥാനങ്ങളിൽ കിട്ടാത്ത മാന്യത കേരളത്തിൽ നേടി കൊടുത്തത് ഇടത്- വലത് മുന്നണികളാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here