ആലുവ: ആലുവ മണപ്പുറംമഹാദേവ ക്ഷേത്രത്തിലെ പുതിയശ്രീകോവിൽ “സമർപ്പണം ” ഞായറാഴ്ച നടക്കും. നുറിലധികംവർഷമുള്ളതാൽക്കാലികശ്രീകോവിലിൻ്റെ പലകകൾ കഴിഞ്ഞ പ്രളയത്തോടെ കൂടുതൽനാശമാകുകയും,കൂട്ടിച്ചേർക്കാനാവാത്ത വിധമായിരുന്നു.

ക്ഷേത്ര ഉപദേശകസമിതിയുടെയും ഭക്തജനങ്ങളുടെ ശ്രമഫലമായിട്ടാണ് പ്ലാവ്, തേക്ക് എന്നിവയാൽ നിർമ്മിച്ച് പിച്ചള പൊതിഞ്ഞ് മനോഹരമാക്കിയ ശ്രീകോവിലിന്റെ സമർപ്പണം പതിമൂന്നാം തീയതി ഞായറാഴ്ച രാവിലെ 11ന് തിരുവാതിര നക്ഷത്രത്തിൽ നടക്കുന്നത്.

മഹാദേവന്റെ നാളായ തിരുവാതിര നാളിൽ തന്നെ സമർപ്പണം നടക്കുന്നു എന്നതും പ്രത്യേകതയാണ് – അന്നേ ദിവസം രാവിലെ ഭവാന്  ആയിരം കുടം ധാരയും ഉണ്ടാകും. ശ്രീ കോവിൽ സമർപ്പണത്തിന് ശേഷം പ്രസാദഊട്ടും നടക്കും.

ഇരുപത്തി അഞ്ച് ലക്ഷത്തോളം ചിലവ് വന്ന നിർമ്മാണ പ്രവർത്തികൾക്ക് ദേവസ്വം ബോർഡ് യാതൊരു വിധ സഹായവും നൽകിയില്ല എന്ന ആരോപണവുമുണ്ട്.

സ്വയംഭൂവായ മഹാദേവ ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമായി ഒരു കരിങ്കൽ തറ മാത്രമേ ഉള്ളു ശ്രീകോവിൽ താൽക്കാലികമാണ്. മണ്ഡല കാലമായ വൃശ്ചികം മുതൽ മേടമാസക്കാലം വരെയാണ് ഇവിടെ പലകകളാൽ നിർമ്മിച്ച  ശ്രീകോവിൽ ഉണ്ടാകുക.ഇത് കഴിഞ്ഞാൽ ഇവ അഴിച്ച് വയ്ക്കാവുന്ന രീതിയിലാണ് നിർമ്മാണം. പണ്ട് കാലത്ത് മകരമാസം മുതൽ മേടം വരെയായിരുന്നു താൽക്കാലിക ശ്രീകോവിൽഉണ്ടാകുക.ശിവഭൂതഗണങ്ങളാണ് ക്ഷേത്രം നിർമ്മിച്ചത് എന്നും ഇതിൽ അസൂയമൂലം ഇന്ദ്രൻ കോഴി ആയിവന്ന് കൂവി ഭൂത ഗണങ്ങൾ നേരം പുലർന്നതായി കരുതി നിർമ്മാണം നിർത്തി പോയ് എന്നും പുരാണങ്ങൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here