ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. പരിശീലകൻ ലയണൽ സ്‌കലോനിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏറെ ഊഹാപോഹങ്ങൾക്ക് ശേഷം പൗലോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്തി. പരുക്കിൽ നിന്ന് മോചിതനായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്, ജുവാൻ ഫോയ്ത്തും ടീമിൽ ഇടംപിടിച്ചു.

പരുക്കിനെ തുടർന്ന് ഒക്ടോബർ ആദ്യം മുതൽ ഡിബാല എഎസ് റോമയിൽ കളിച്ചിരുന്നില്ല. സൗദി അറേബ്യയ്‌ക്കെതിരെയുള്ള മത്സരത്തിന് മുമ്പ് താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം. 35 കാരനായ മെസി തന്റെ അഞ്ചാം ലോകകപ്പിനാണ് ബൂട്ട് കെട്ടുന്നത്. കഴിഞ്ഞ വർഷം അർജന്റീനയെ കോപ്പ അമേരിക്ക കിരീടം നേടാൻ സഹായിച്ച പുതുമുഖങ്ങൾക്കൊപ്പം സഹ വെറ്ററൻമാരായ ഏഞ്ചൽ ഡി മരിയയും നിക്കോളാസ് ഒട്ടാമെൻഡിയും ഒപ്പമുണ്ടാകും

LEAVE A REPLY

Please enter your comment!
Please enter your name here