ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീം എന്ന നേട്ടം നിലവിലെ ചാമ്പ്യ ന്മാരായ ഫ്രാൻസിന്. ഗ്രൂപ്പ് ഡിയിൽ ഡെൻമാർക്കിനെ കീഴടക്കിയതോടെയാണ് ഫ്രാൻസ് നോക്കൗട്ട് ഉറപ്പിച്ച ത്. ഈ ലോകകപ്പിൽ രണ്ട് മത്സരങ്ങളിലും ജയം നേടു ന്ന ആദ്യ ടീമുമായി ഫ്രാൻസ്.

സൂപ്പർ താരം കൈലിയൻ എംബാപ്പെയുടെ (61, 86) ഇ രട്ട ഗോളാണ് ഫ്രാൻസിനു ജയമൊരുക്കിയത്. ഫ്രാൻ സിനായി അവസാനം കളിച്ച 12 മത്സരങ്ങളിലായി എം ബാപ്പെയുടെ ഗോൾനേട്ടം ഇതോടെ 14 ആയി.

68-ാം മിനിറ്റിൽ ആന്ദ്രസ് ക്രിസ്റ്റെൻസണാണ് ഡെൻ മാർക്കിന്റെ ആശ്വാസ ഗോൾ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here