തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് വിവാദത്തിനെതിരെ രാപ്പകൽ സമരം നടത്തിവന്ന ബി.ജെ.പി.കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.നഗരത്തിലും, കോർപ്പറേഷനു ചുറ്റും പോലീസിനെ വിന്യസിച്ച ശേഷമാണ് അറസ്റ്റ് .ഇവരെ പോലീസ് എ ആർ ക്യാമ്പിലേക്ക് മാറ്റി.

കൗൺസിലർമാരെ വാഹനത്തിനുള്ളിൽ മർദ്ധിച്ചതായി ആരോപണം.പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. സമാധാനപരമായി സമരം ചെയ്ത കൗൺസിലർമാരെ  രാത്രിയുടെ മറവിൽ അറസ്റ്റ് ചെയ്തത് പോലീസ് ഗുണ്ടായിസമെന്നും, നിയമസഭയിൽ തുടർച്ചെ സമരം ചെയ്ത സി പി എം ബി ജെ പിയുടെ അഴിമതിക്കെതിരെയുള്ള  സമരത്തെ ഭയക്കുന്നുവെന്ന് രാജേഷ്.

ഗർഭിണികളടക്കമുള്ള കൗൺസിലർമാർക്ക് നേരെ പോലീസ് പരാക്രമമെന്നും, ശക്തമായ പ്രതിഷേധവുമായി തിരികെ എത്തുമെന്നും വി.വി.രാജേഷ് പറഞ്ഞു.

അതേസമയം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ, ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെ മെഡിക്കൽ കോളജ് കൗൺസിലർ ഡി.ആർ. അനിൽ ബി.ജെ.പി വനിതാ കൗൺസിലർമാർക്കെതിരെ നടത്തിയ പരാമർശം വിവാദമായി. ‘പൈസ കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗമുണ്ട് കൗൺസിലർമാരേ’ എന്ന അനിലിന്‍റെ പരാമാർശമാണ്​ വിവാദമായത്​. വനിതാ കൗൺസിലർമാരെ അനിൽ അധിക്ഷേപിച്ചെന്ന്​ ബി.ജെ.പി ആരോപിച്ചു.

മേയറുടെ ഡയസിനുമുന്നിൽ ബാനറുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഒമ്പത് കൗൺസിലർമാരെ മേയർ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെ, ഇവർ അറ്റൻഡൻസ് രജിസ്റ്റർ പിടിച്ചുവാങ്ങി ഹാജർ രേഖപ്പെടുത്തിയപ്പോഴായിരുന്നു അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശം

സിറ്റിങ്​ ഫീസ് കിട്ടുന്നതിനുവേണ്ടിയാണ് സസ്‌പെൻഷനിലായിട്ടും ബി.ജെ.പി കൗൺസിലർമാർ ഒപ്പിട്ടത്. എന്നാൽ, സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്ന്​ ഡി.ആർ. അനിൽ പറഞ്ഞു. അനിലിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കൗൺസിൽ ഹാളിൽ ബി.ജെ.പി കൗൺസിലർമാർ സമരം തുടങ്ങിയത്

LEAVE A REPLY

Please enter your comment!
Please enter your name here