.
തൃശൂർ:ഓൺലൈൻ കൂട്ടായ്മയായ നിങ്ങളുടെ സ്വന്തം അക്ഷരമലരുകൾ സാഹിത്യ വേദിയുടെ മൂന്നാം വാർഷികവും പുസ്തക പ്രകാശനവും ആദരവും തൃശ്ശൂർ ചെമ്പുക്കാവിലെ ജവഹർ ബാലഭവനിൽ നടന്നു.
വൻകിട പുസ്തക പ്രസാധനാലയങ്ങൾ മാത്രം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന കാലഘട്ടത്തിൽ നിന്ന് നവമാധ്യമ കൂട്ടായ്മകളായ ഫേസ്ബുക്കും വാട്സ്ആപ്പും അതിന് സാധ്യമാക്കി എന്നുള്ളിടത്താണ് ഈ കൂട്ടായ്മയുടെയും വിജയം ഞാൻ കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം എംഎൽഎ പി. ബാലചന്ദ്രൻ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടായ്മയുടെ മുഖ്യ അഡ്മിൻ അലി പുന്നയൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ പെരുവിരൽ കഥകൾ , മിന്നൽ കഥകൾ എന്നിവയിലൂടെ പ്രശസ്തനായ എഴുത്തുകാരൻ പി കെ പാറക്കടവ് അക്ഷര മലരുകൾ – 2 കവിത കഥാസമാഹാരം പ്രകാശനം ചെയ്തു.
ചലച്ചിത്ര മേഖലയെ ശ്രദ്ധാവലംബിയാക്കിയ
സത്യജിത്ത് റേയുടെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരത്തിന് അർഹനായ പ്രൊഫസർ ഐ ഷണ്മുഖദാസ് പ്രകാശിത പുസ്തകം ഏറ്റുവാങ്ങി.
കൂട്ടായ്മയുടെ അഡ്മിൻ ജയശ്രീ ആലങ്ങാട് റിപ്പോർട്ട് അവതരണം നിർവഹിച്ചു.  സരിത മധു , രാജൻ മച്ചാട് , പ്രഗിലേഷ്  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഉദ്ഘാടനത്തെ തുടർന്ന് ചീഫ് അഡ്മിൻ അലി പുന്നയൂരിനെ എംഎൽഎ പി. ബാലചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ഓണാഘോഷം 2002 ന്റെ ഭാഗമായി സംഘടിപ്പിച്ച കുറിപ്പ് മത്സരം , പി ഭാസ്കരൻ സ്മരണാർത്ഥം നടത്തിയ കവിത മത്സരം , ഗിരീഷ് പുത്തഞ്ചേരി സ്മരണാർത്ഥം കൂട്ടായ്മ ഏർപ്പെടുത്തിയ കവിത മത്സരം തുടങ്ങിയവയിൽ ഒന്നു രണ്ടു മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയിച്ച വിജയിച്ചവരെ ആദരിച്ചു. കൂട്ടായ്മയിൽ നല്ല എഴുത്തുകാരായി അറിയപ്പെടുന്ന കഥാകൃത്തുക്കൾക്കും കവികൾക്കും പ്രത്യേക ആദരവും നൽകി.
പ്രാർത്ഥന ഗാനത്തോട് കൂടി സമാരംഭം കുറിച്ച പരിപാടിയിൽ അമിത്രജിത്ത് സ്വാഗതവും
സോജി പോൾ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here