സന്നിധാനം:മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്ത് എത്തി. സന്നിധാനത്ത് ഏറ്റുവാങ്ങിയ ശേഷം വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തി.

വെള്ളിയാഴ്ച രാവിലെയാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നു ഘോഷയാത്ര ആരംഭിച്ചത്. വൈകീട്ട് 5.30-ഓടെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. വിശ്രമത്തിന് ശേഷം അവിടെനിന്നു യാത്ര ആരംഭിച്ചു.    ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പനെ തൊഴാനെത്തിയത്. അത്താഴപൂജയ്ക്ക് ശേഷം തങ്ക അങ്കി അഴിച്ചുവെക്കും. ചൊവ്വാഴ്ചയാണ് മണ്ഡലപൂജ.

LEAVE A REPLY

Please enter your comment!
Please enter your name here