ന്യൂഡൽഹി:രാഹുൽഗാന്ധിക്കുംകോൺഗ്രസിനുമെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാഹുലും കോൺഗ്രസും തങ്ങളുടെ വ്യക്തിപരമായ പോരാട്ടം ജനാധിപത്യത്തിനായുള്ള പോരാട്ടമാക്കി മാറ്റിയിരിക്കുകയാണെന്നാണ് സിന്ധ്യയുടെ വിമർശനം.

മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം രാഹുലിന് വീരപരിവേഷം നൽകാനാണ് ചിലരുടെ നീക്കം. ഇതിനായി സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച്, സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ജുഡീഷറിയെ പോലും കോൺഗ്രസ് സമ്മർദത്തിലാക്കുന്നുവെന്നും സിന്ധ്യ പറഞ്ഞു.

പിന്നാക്ക വിഭാഗക്കാരെയും സൈനികരെയും കോൺഗ്രസ് നിരന്തരം അവഹേളിക്കുകയാണ്. സൈനികരെ ചൈന തല്ലിച്ചതച്ചതായുള്ള പ്രസ്താവനകളാണ് അവർ നടത്തുന്നത്. ഈ പാർട്ടിക്ക് ഒരു പ്രത്യയശാസ്ത്രവും അവശേഷിക്കുന്നില്ല. രാജ്യത്തെ തകർക്കാനാണ് ഇവരുടെ നീക്കമെന്നും സിന്ധ്യ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here