കൊച്ചി:ആലുവകടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി
വൈകിട്ട് ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് എട്ട് ദിവസത്തെ തിരുവുത്സവത്തിനായി ത്യക്കൊടിയേറ്റ് നടന്നത്. തുടർന്ന് തിരുവാല്ലൂർ ശ്രീ മഹാദേവന്റെ എഴുന്നള്ളത്തും, കൊടി പുറത്ത് വിളക്കും നടന്നു
15-ന് (ശനി ) പുലർച്ചെ മൂന്നിന് വിഷുക്കണി, നിർമ്മാല്യ ദർശനം രാവിലെ.6 ന് ഭജന,7-30ന് പന്തീരടി പൂജ, 8-30 ന് മുന്ന് ഗജവീരൻമാരുടെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ്.വൈകിട്ട് 6-30 ന് ദീപാരാധന, 7 ന് നാദാർച്ചന, 9 ന് കരോക്കെ ഗാനമേള, 9-30 ന്  വിഷുവിളക്ക്.
16.ന് (ഞായർ) രാവിലെ 10-ന് ഓട്ടൻതുളളൽ.11 -30ന് പ്രസാദ ഊട്ട് – വൈകിട്ട് 5ന് കാഴ്ചശീവേലി, രാത്രി 7- ന് മോഹിനി ആട്ടം, 9 ന് ബാലെ, 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്
17-ന് (തിങ്കൾ) രാവിലെ 6 ന് ഭജന, രാത്രി 7- ന് നൃത്തനൃത്യങ്ങൾ, 9 ന് നാടൻപാട്ട് .
18-ന് (ചൊവ്വ) രാവിലെ 10-ന് ഉത്സവബലി ദർശനം.  വൈകിട്ട് 7ന് സോപാനസംഗീതം, 8-30 ന് നൃത്ത നൃത്യങ്ങൾ.
19 ന് (ബുധൻ) ചെറിയ വിളക്ക്  രാവിലെ 8.30 ന് അഞ്ച് ഗജവീരൻമാരുടെ അകമ്പടിയോടെശ്രീബലി എഴുന്നള്ളിപ്പ്, രാത്രി 7.30 ന് കൃഷ്ണനാട്ടം.
20 ന് (വ്യാഴം)  വലിയ വിളക്ക് ഒൻപത് ഗജവീരൻമാരുടെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ്.( മംഗലാംകുന്ന് അയ്യപ്പൻ തിടമ്പേറ്റുന്നു) വൈകിട്ട് 4ന് പകൽപ്പൂരം, മേജർസെറ്റ് നാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം, തുടർന്ന് വർണ്ണശബളമായ കുടമാറ്റം. 6-30 ന് ചേരാനല്ലൂർ ശങ്കരൻ കുട്ടൻമാരാരുടെ നേതൃത്വത്തിൽ “ആൽത്തറ പാണ്ടിമേളം “, വലിയ കാണിക്ക, ദീപാരാധന, കരിമരുന്ന് പ്രയോഗം.
 രാത്രി 12 ന് വിളക്കിനെഴുന്നള്ളിപ്പ്. മേജർസെറ്റ് നാദസ്വരം കേളി, കൊമ്പ് പറ്റ്, കുഴൽപറ്റ്, പഞ്ചവാദ്യം, ചെണ്ടമേളം
വെളുപ്പിന് 3 ന് പള്ളിവേട്ട .
 .
21-ന് (വെള്ളി) രാവിലെ 6.30 നും 7-നും മദ്ധ്യേ തൃക്കൊടിയിറക്കം.10-00 ന് ആറാട്ടു സദ്യ. വൈകിട്ട് 3-30 ന് മൂന്ന് ഗജവീരൻമാരുടെ അകമ്പടിയോടെപ്രൗഡഗംഭീരമായആറാട്ടിനെഴുന്നള്ളിപ്പ്.  കൂട്ടവെടികെട്ട്.തുടർന്ന്ആലുവ മഹാദേവസന്നിധിയായ പൂർണ്ണാനദി പെരിയാറിൽആറാട്ട്. തിരിച്ചെഴുന്നള്ളുമ്പോൾ പഴയ ദേശം റോഡിലെ ക്ഷേത്ര സർപ്പക്കാവിൽ പറയെടുപ്പ്.രാത്രി 8 ന്ഗാനമേള. 9.30ന് ആറാട്ടു വിളക്കോടെ ഉത്സവത്തിന് പരിസമാപ്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here