കൊച്ചി: പെരുമ്പാവൂരിൽ തീച്ചുളയിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി നസീർ ഹുസൈൻ(23) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഏഴിന് പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലായിരുന്നു അപകടം. 15 അടി താഴ്ചയുള്ള കുഴിയിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യത്തിന് തീപിടിച്ചിരുന്നു. ഇത് കെടുത്താൻ ശ്രമിക്കുന്നതിനിടെ ഹുസൈൻ കാൽ വഴുതി കുഴിയിലേക്ക് വീഴുകയായിരുന്നു.

ആറ് യൂണിറ്റ് ഫയർഫോഴ്സും രണ്ട് ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂർ പരിശ്രമിച്ചിട്ടും ആളെ കണ്ടെത്താനായില്ല. ഒരു ദിവസത്തെ തെരച്ചിലിന് ശേഷമാണ് നസീറിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here