അരിക്കൊമ്പൻ ദൗത്യം പ്രതിസന്ധിയിൽ. അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. അരിക്കൊമ്പൻ ആനയിറങ്കൽ കടന്നുവെന്നാണ് സൂചന.

ഇന്ന് രാവിലെ 7 മണിയോടെ മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘത്തിന്റെ തീരുമാനം. എന്നാൽ മദപ്പാടുള്ള കാട്ടാനകളുടെ ഒപ്പമാണ് അരിക്കൊമ്പനുണ്ടായിരുന്നതുകൊണ്ട് സംഘത്തിന് വെടിവയ്ക്കാൻ സാധിച്ചില്ല. പടക്കം പൊട്ടിച്ച് ആനകളെ ചിതറിച്ച് ആരിക്കൊമ്പനെ സംഘത്തിൽ നിന്ന് പിരിക്കാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു.

മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരികൊമ്പനേ ലോറിയിൽ കയറ്റാനാണ് വനംവുപ്പിന്റെ നീക്കം. ലോറിയിൽ കയറ്റുന്നതിന് മുൻപ് ജിപിഎസ് കോളർ ഘടിപ്പിക്കും. ലോറിയിൽ കയറ്റിയതിനുശേഷം ആണ് മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സഹായം കൂടുതലായും വരുന്നത്. ആനയുമായി പോകുന്ന വഴിയിൽ തടസങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ഇബിയുടെയും സഹായം തേടും.

അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന കാര്യത്തിൽ സസ്‌പെൻസ് തുടരുകയാണ്. ഇക്കാര്യം ഇതുവരെ വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here