ന്യൂഡൽഹി: കർണാടക ഡിജിപി പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. നിലവിൽ സുബോധ് കുമാർ ജെയ്സ്വാൾ ആണ് സി ബി ഐ ഡയറക്ടർ. ഈ മാസം ഇരുപത്തിയഞ്ചിന് അദ്ദേഹത്തിന്റെ കാലവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പിൻഗാമിയെ കണ്ടെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ലോക്സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെയാണ് പുതിയ സി ബി ഐ ഡയറക്ടറെ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ സി ബി ഐ ഡയറക്ടറെ കൂടാതെ ചീഫ് വിജിലൻസ് കമ്മീഷണറെയും ലോക്പാൽ അംഗത്തിന്റെയും നിയമനത്തെക്കുറിക്കുറിച്ചും ഉന്നതാധികാര സമിതി യോഗത്തിൽ ചർച്ച ചെയ്തു. 1964ൽ ജനിച്ച പ്രവീൺ സൂദ് ഡൽഹി ഐ ഐ ടിയിൽ നിന്നാണ് ബിരുദമെടുത്തത്. 1989ൽ മൈസൂരിൽ അസിസ്റ്റന്റ് സൂപ്രണ്ടന്റായിട്ടാണ് കരിയർ തുടങ്ങിയത്. തുടർന്ന് നിരവധി സുപ്രധാന പദവികൾ വഹിച്ചു. 2020 ൽ കർണാടക ഡി ജി പിയായി.

LEAVE A REPLY

Please enter your comment!
Please enter your name here