ആലുവ: അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയക്കേസിൽ പ്രതി അസ്ഫാഖ് ആലവുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് ആലുവ മാർക്കറ്റിൽ എ ത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിൽ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു. കൃത്യംനടത്തിയമാർക്കറ്റിലഒഴിഞ്ഞഭാഗത്തായിരുന്നു പോലീസ് പ്രതിയുമായെത്തിയത്.

കുട്ടി ധരിച്ചിരുന്ന വസ്ത്രം കീറിയെടുത്ത് അത് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിനുശേഷം സംഭവസ്ഥലത്ത് ഒളിപ്പിച്ചുവച്ച വസ്ത്രത്തിന്റെ ഭാഗമാണ് കണ്ടെടുത്തത്.

പ്രതിക്ക് നേരെ അക്രമം ഭയന്ന് കനത്ത പോലീസ് ബന്തവസി ലാ യിരുന്നു പരിശോധന: പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്നും, ഡൽഹിയിലും സമാന കുറ്റകൃത്യത്തിൽ പ്രതിയാണ് ഇയാൾ എന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഡൽഹിയിലേക്കും, ബീഹാറിലേക്കും അന്വേഷണ സംഘം പോകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here